തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ഇനി നിർണായകം.

സംഭവത്തിൽ മേൽനോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ വീഴ്ച വരുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം. ജിഎസ്ടി വെട്ടിപ്പ് നടന്നതായി നേരത്തെ തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തുടർനടപടികൾക്ക് സർക്കാർ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *