കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസിന്റെ നിർമാണം പാതിവഴിയിൽ നിലച്ചതിനു പിന്നിൽ എംഎൽഎയുടെ അനാസ്‌ഥയാണെന്ന് ആരോപിച്ച് നിർമാണം നിലച്ച പില്ലറുകളിൽ റീത്ത് വച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

യുഡിഎഫ് നേതാക്കളായ ഡിസിസി ജനറൽ സെക്രട്ടറി റോണി കെ.ബേബി, അഡ്വ: പി. എ ഷമീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം വി.എസ്.അജ്‌മൽ ഖാൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റ് ജോയി മുണ്ടാമ്പള്ളി.. തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EakNzNmU9vz2Sv3Qj2a4GU

കരാർ കമ്പനിക്കെതിരെ എംഎൽഎ ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനാണ്. ഫണ്ടില്ലാത്തതിനാൽ നിർമാണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല എന്ന കരാർ കമ്പനിയുടെ പരാതി പരിശോധിക്കുന്നതിനു പകരം കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന എംഎൽഎയുടെ പ്രസ്ത‌ാവന നിർമാണം അട്ടിമറിക്കാൻ വേണ്ടിയാണെന്നു സംശയിക്കുന്നതായും ഇവർ ആരോപിച്ചു.

നാലു മാസം മുൻപു കരാറുകാരന്റെ ക്രമക്കേടുകൾ കണ്ടെത്തിയെന്നു പറയുന്ന എംഎൽഎ ഇത്ര നാൾ എന്തുകൊണ്ട് ക്രമക്കേട് മറച്ചുവച്ചുവെന്നു വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *