കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യു.ഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി(41)യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫിസിൽ ജോലിക്ക് എത്തിയിരുന്നില്ല. വൈകീട്ട് കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് കാറുമായി എത്തിയപ്പോഴാണ് ബിസ്‌മി എത്തിയില്ലെന്ന് അറിയുന്നത്.

വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി. കുടുംബ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് നിഗമനം. പഞ്ചായത്തിനടുത്ത കവലയിൽ നിന്ന് ബസ് കയറുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

There is no ads to display, Please add some