മലപ്പുറം: ചങ്ങരംകുളത്ത് കിണറ്റിൽ രണ്ടു വയസുകാരിയെ മരിച്ച നിലയിലും മാതാവിനെ പരിക്കുകളോടെയും കണ്ടെത്തി. പേരോത്തയിൽ റഫീഖിന്‍റെ മകൾ ഇഷ മെഹ്റിൻ ആണ് മരിച്ചത്.
മാതാവ് ഹസീനയെ പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യനില ഗുരുതരമാണ്.
രാവിലെ ഇരുവരെയും കാണാതാകുകയും പിന്നീട് കിണറ്റിൽ കണ്ടെത്തുകയുമായിരുന്നെന്ന് പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആത്മഹത്യ ശ്രമം ആണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഭ ർത്താവ് റഫീഖ് വിദേശത്താണ്. അഞ്ചുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.


