കോട്ടയം: ട്രെയിനിന് കല്ലെറിഞ്ഞയാൾ പോലീസ് പിടിയിലായി. അസ്സം സ്വദേശി പ്രവിത്രലഹാൻ എന്നയാളാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്.
ഇയാൾ പൂന എക്സ്പ്രസ്സിൽ കോട്ടയം മുട്ടമ്പലം പാലത്തിന് സമീപം എത്തിപ്പോൾ കല്ലെറിയുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി രാജൻ പിളള നൽകിയ പരാതിയെത്തുടർന്നായിരുന്നു പോലീസും ആർപിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവം നടക്കുമ്പോൾ ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ചഒ റെജി പി ജോസഫ് ആർപിഎഫ് എസ്ഐ എൻഎസ് സന്തോഷ് ആർപിഎഫ് കോൺസ്റ്റബിൾ സജി കെ എസ് റെയിൽവേ പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾമാരായ രാഹുൽ പ്രശാന്ത് സനു സോമൻ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
