തൃശൂർ: മുരിങ്ങൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുരിങ്ങൂർ സ്വദേശി ഷീജ (38)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്ഥലത്തുനിന്ന് ഓടിപ്പോയ ഭർത്താവ് ബിനു (40)വിനെയാണ് മണിക്കൂറുകൾക്കുശേഷം സമീപത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിനൊന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെയും ഇയാൾ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ മക്കളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം മുങ്ങിയ ബിനുവിനായി അന്വേഷം പുരോഗമിക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)


