തിരുവനന്തപുരം: നേമത്ത് ഡേ കെയറിൽ നിന്ന് രണ്ടു വയസുകാരൻ ഒറ്റക്ക് നടന്നു വീട്ടിലെത്തി. ഒന്നരകിലോമീറ്റർ ഒറ്റക്ക് സഞ്ചരിച്ച് കുട്ടി വീട്ടിലെത്തുകയായിരുന്നു. കുട്ടി ഇറങ്ങി ഓടിയത് ഡേ കെയർ അധികൃതർ അറിഞ്ഞിരുന്നില്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.സുധീഷ് – അർച്ചന ദമ്പതികളുടെ മകൻ അങ്കിത് ആണ് ഡേ കെയറിൽ നിന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് പോയത്. കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പേടിച്ചും കരഞ്ഞും വീട്ടിലേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീട്ടുകാർ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച ശേഷം പൊലീസിൽ പരാതി നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.സംഭവത്തിൽ നേമം പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *