ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ‘മൃദു ഭാവേ ദൃഢ കൃത്യേ’യുടെ ട്രെയ്‌ലര്‍ പുറത്ത്. ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ സൂരജ് സണ്‍ ആണ് ചിത്രത്തിലെ നായകന്‍. ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണി മലയാളത്തിൽ വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിലാണ് സണ്ണി ലിയോണി മുൻപ് മലയാളത്തിൽ അഭിനയിച്ചത്. നാട്ടിൻപുറത്തെ അഭ്യസ്ഥവിദ്യരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടാവുന്ന അസാധാരണ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ഫൈഡ്രോ എയർ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ വിജയ്ശങ്കർ മേനോൻ ആണ് ചിത്രം നിർമിക്കുന്നത്.

ശ്രവണ, മരിയ പ്രിൻസ് എന്നിവരാണ് ചിത്രത്തിൽ നായികമാർ. നവാഗതരായ രവി തോട്ടത്തില്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് കൃഷ്ണ, അനില്‍ ആന്റോ, ദിനേശ് പണിക്കര്‍, സീമ ജി. നായര്‍, മായാ മേനോന്‍, ജീജ സുരേന്ദ്രന്‍, ശിവരാജ്, ഹരിത്, വിഷ്ണു വിദ്യാധരന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാജന്‍ മാധവ് ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *