കോട്ടയം: അകാലത്തിൽ പൊലിഞ്ഞുപോയ രാജകുമാരനായ സന്തോഷ് മോന് ആദരാഞ്ജലികൾ അറിയിച്ച് കടുവാക്കുളം നാട്. നാല് വയസുകാരനായ നായയെ ഓർത്ത് കടുവാക്കുളംകാരുടെ മനസ് നീറുകയാണ്. സന്തോഷ്‌മോനെ ജീവന് തുല്യം സ്‌നേഹിച്ച കടുവാക്കുളത്തെ ഓട്ടോ ബ്രദേഴ്‌സ് ആദരാഞ്ജലി അർപ്പിച്ച് ഫളക്‌സ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാറിടിച്ചതാണ് നായയുടെ ജീവൻ നഷ്ടമായത്. സന്തോഷ് മോൻ നാലു വർഷം മുൻപാണ് കടുവാക്കുളത്ത് എത്തിയത്. അന്ന് മുതൽ ഓട്ടോ ഡ്രൈവർ ചേട്ടൻമാരുടെ കണ്ണിലുണ്ണിയാണ്. ഇവർ തന്നെയാണ് ഭക്ഷണവും വെള്ളവും നൽകി നായയെ പരിചരിച്ചിരുന്നത്. ഇവൻ പിന്നീട് നാടിന്റെ പ്രിയങ്കരനായി മാറുകയായിരുന്നു.

അവൻ ഇന്നേ വരെ ആരെയും ഉപദ്രവിച്ചിട്ടില്ല. എല്ലാവരോടും അവന് സ്‌നേഹം മാത്രമാണ്. അവന്റെ വിയോഗം കുടുംബത്തിലെ ഒരംഗം നഷ്ടമായത് പോലെയാണ് എന്ന് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *