ചിറക്കടവ്: സെൻറ് ഇഫ്രേംസ് ഹൈസ്കൂളിൽ കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നു. ഇരുപതിനായിരം രൂപയോളം പല മേശകളിലായി സൂക്ഷിച്ചിരുന്നത് മോഷ്ടാവ് കവർന്നു. ഹൈസ്കൂളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്കുകളും മോഷ്ടാവ് കൊണ്ടുപോയി.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

സ്കൂളിൻ്റെ ഓഫീസ് റൂമിലും, അധ്യാപകരുടെ റൂമുകളിലും വാതിൽ കുത്തി പൊളിച്ച് അകത്തു കടന്ന് പണം മോഷ്ടിച്ചു. അലമാരികളും, ഡ്രോകളും തുറന്ന് എല്ലാം വാരി വലിച്ച് പരിശോധന നടത്തിയാതായി കാണപ്പെട്ടു. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

