മുക്കൂട്ടുതറ: അഗതി മന്ദിരത്തിൽ സൗഹൃദ സന്ദർശനത്തിന് ചെന്നപ്പോൾ സ്ഥല പരിമിതിയിൽ ബുദ്ധിമുട്ട് നേരിടുന്ന അന്തേവാസികളെ കണ്ട് സങ്കടപ്പെട്ട വിദ്യാർത്ഥികൾ, സുമനസുകളുടെ സഹായം കൊണ്ട് അവിടെ നിർമിച്ചത് 20 ലക്ഷം ചെലവിട്ട് സ്നേഹ വീട്. കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ആ വീടിന്റെ താക്കോൽ കൈമാറി.

📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/HujtxVqFYetAOXp3psmFr3

എം ജി യൂണിവേഴ്സിറ്റി സ്നേഹവീട് പദ്ധതി ഭാഗമായി എരുമേലി എം ഇ എസ് കോളേജ് മാനേജ്മെന്റും നാഷണൽ സർവീസ് സ്കീമും ചേർന്നാണ് നിർമാണം നടത്തിയത്. അദ്ധ്യാപകർ, അനദ്ധ്യാപകർ വിദൃർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, പ്രിൻസിപ്പലിൻറയും സീനിയർ അദ്ധ്യാപകരുടെയും പരിചയക്കാർ, വ്യാപരി വൃവസായികൾ തുടങ്ങി നിരവധിയാളുകളുടെ സഹകരണത്തോടെയാണ് 1500 ച. അടിയിൽ കെട്ടിടം പൂർത്തികരിക്കാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *