തമിഴ്നാട്ടിലെ തിരുവണ്ണാമലയിലുള്ള സർക്കാർ കോളജിന്റെ സ്ത്രീകൾക്കു വേണ്ടിയുള്ള വിശ്രമമുറിയിൽ പാമ്പുകൾ. ശുചിമുറിയിലെ ക്ലോസറ്റിലാണ് പാമ്പുകളെ കണ്ടെത്തിയത്. ക്ലോസറ്റ് നിറയെ പാമ്പുകൾ ഇഴയുന്ന ഞെട്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കോളജിനുള്ളിലെ ശുചിത്വത്തിന്റെ്റെയും സുരക്ഷയുടെയും മോശം അവസ്ഥയെ തുറന്നുകാട്ടുന്നതാണ് വീഡിയോ.

ചെയ്യാർ അണ്ണാ ഗവൺമെൻ്റ് കോളജിലേതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ഒരു ഡസനോളം പാമ്പുകൾ ക്ലോസറ്റിനുള്ളിൽ ഇഴയുന്നതാണ് വീഡിയോയിലുള്ളത്. ആർക്കെങ്കിലും പാമ്പുകടിയേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടരമായ സാഹചര്യത്തിലും ടോയ്ലറ്റ് ഉപയോഗിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാവുകയാണ്. ടോയ്ലറ്റിലോ കോളേജിന്റെ പരിസരത്തോ ആയിരിക്കുമ്പോൾ ഈ പാമ്പുകളുടെ കടിയേറ്റേക്കാം.

സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ വീഡിയോ പങ്കുവയ്ക്കുകയും അധികൃതരെ വിമർശിക്കുകയും ചെയ്തു. ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന കോളജിലെ ശുചിമുറികൾ ശരിയായി വൃത്തിയാക്കുകയോ പരിപാലിക്കുകയോ ചെയ്യുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

ശുചിമുറിയുടെ പരിസരം കുറ്റിക്കാടുകൾ നിറഞ്ഞതാണെന്നും ഇതാണ് പാമ്പ് ശല്യത്തിന് കാരണമായതെന്നാണ് സൂചന. ശൗചാലയത്തിന് സമീപം വളർന്നുനിൽക്കുന്ന കാടുകൾ വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *