കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിൽ യുവാവിനു പാമ്പു കടിയേറ്റു. കടിയേറ്റ മധുര ചിന്നകോവിലാങ്കുളം സ്വദേശി കാർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര-ഗുരുവായൂർ (16329) എക‌്സ്പ്രസിലാണ് സംഭവം. ട്രെയിനിന്റെ ബോഗി മുദ്രവച്ചു.

രാവിലെ ഒമ്പതരയോടെയാണ് ഏറ്റുമാനൂർ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനെത്തിയത്. കാർത്തി സഞ്ചരിച്ചിരുന്ന ബോഗി, കാടുപിടിച്ചു കിടക്കുന്നതിനു സമീപമായാണ് നിർത്തിയത്. ഈ കാട്ടിൽ നിന്ന് പാമ്പ് ട്രെയിനിനുള്ളിലേക്ക് കയറിയെന്നാണ് കരുതുന്നത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കാർത്തി ഇപ്പോൾ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

You missed