കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി വികസന സെമിനാർ “സ്മാർട്ട് കാഞ്ഞിരപ്പള്ളി” സംഘടിപ്പിച്ചു. വികസന സങ്കല്പത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളിൽ നിന്നും മാറിനിന്നു കൊണ്ടു പ്രായോഗിക വികസന കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് അവതരിപ്പിക്കപ്പെട്ട സെമിനാറിൽ സമൂഹത്തിൻറെ സ്ഥായിയായ വികസനത്തിന് ഉപകരിക്കപ്പെടുന്ന പ്രായോഗിക പദ്ധതികളും നിർദ്ദേശങ്ങളുമാണ് അവതരിപ്പിക്കപ്പെട്ടത്.

സന്തോഷപ്രദമായ സാമൂഹിക അന്തരീക്ഷവും ആരോഗ്യപൂർണമായ ജീവിത ചുറ്റുപാടുകളും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശാക്തീകരണത്തിനുള്ള പ്രായോഗിക മാർഗ്ഗങ്ങളും പദ്ധതികളും നിർദ്ദേശങ്ങളും ആണ് സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്. സെമിനാർ കത്തീഡ്രൽ ഇടവക വികാരി ആർച്ച് പ്രീസ്റ്റ് റവ ഡോ കുര്യൻ താമരശ്ശേരി ഉദ്ഘാടനം ചെയ്തു.

സീനിയർ മാധ്യമപ്രവർത്തകനും, യൂട്യൂബറുമായ ശ്രീ.ജോ എ സ്കറിയ മോഡറേറ്ററായി നടന്ന ചർച്ചയിൽ അമൽജ്യോതി കോളേജിലെ പ്രൊഫ തോമസ് വർക്കി ജീവിത ഗുണനിലവാര വിശകലനത്തെക്കുറിച്ചും കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ റിസർച്ച് ഗൈഡ് ഡോ ജയമോള്‍ ജെയിംസ് സാമൂഹ്യ ശാക്തീകരണം കാഞ്ഞിരപ്പള്ളിക്ക് ഒരു വികസന മാതൃക എന്നതിനെക്കുറിച്ചും പീച്ചി ഫോർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ സീനിയർ സൈന്റിസ്റ്റ് ഡോ ജോസ് കല്ലറക്കൽ ജനജീവിതം സുഖമാകാൻ ചില ക്ഷേമ സംരംഭങ്ങൾ എന്നതിനെക്കുറിച്ചും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സെമിനാറിൽ ശ്രീ ആന്റോ ആൻറണി എംപി ചീഫ് ഡോ എൻ ജയരാജ് എംഎൽഎ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ജെസ്സി ഷാജൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജോളി മുടക്കക്കുഴി പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി മഞ്ജു മാത്യു ശ്രീ ബിജു പത്യാല ശ്രീ വി രാജൻ എന്നിവർ പങ്കെടുത്തു സംസാരിക്കുകയും സംസാരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.

സെമിനാർ ഫാ തോമസുകുട്ടി ആലപ്പാട്ട് ഫാ ടോണി മുളങ്ങാശ്ശേരി ഡോ ബെന്നി ജോർജ് ശ്രീ ടോമി നീറിയാങ്കല്‍ സെബാസ്റ്റ്യൻ എള്ളുകുന്നേൽ ശ്രീ റെജി കൊച്ചു കരിപ്പാപറമ്പിൽ ഫിലിപ്പ് പള്ളിവാതുക്കൽ എന്നിവർ നേതൃത്വം നൽകി