കോഴിക്കോട്: വിവാദ പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂരിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. അഷ്റഫ് കളത്തിങ്ങൽ എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിൽ ആയിരുന്നു വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകർ ഉണ്ടാകും എന്നായിരുന്നു സത്താർ പന്തല്ലൂരിന്‍റെ പരാമർശം.
സത്താര്‍ പന്തല്ലൂരിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈനുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്കാണ് ഷൈനു പരാതി നല്‍കിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെയും അതിന്‍റെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രായസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്.എസ്.കെ.എസ്.എഫിന്‍റെ പ്രവര്‍ത്തകന്മാര്‍ മുന്നോട്ടുണ്ടാവുമെന്നാണ് സത്താര്‍ പന്തല്ലൂരിന്‍റെ വിവാദ പരാമര്‍ശം.
