വിവാദമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് എസ്ഡിപിഐ ദേശീയ കമ്മിറ്റി.
സിഎഎ ഇന്ത്യ എന്ന സങ്കൽപ്പത്തിനും നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിനും വിരുദ്ധമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പാക്കുമെന്ന് വിജ്ഞാപനം ചെയ്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. വോട്ട് സമാഹരിക്കാൻ വേണ്ടി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്.
ഈ വിവേചന നിയമം രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് എതിരാണ്. ഈ സാഹചര്യത്തിലാണ് പൗരത്വ നിയമം നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് എസ്ഡിപിഐ ദേശീയ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

