കാഞ്ഞിരപ്പള്ളി : നൂറുൽ ഹുദാ യു പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ എം എസ് .ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു. നാദിർഷ കോന്നാട്ട് പറമ്പിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപാ യു നായർ സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് സുമി ഇസ്മായിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. മാനേജർ സഫർ വലിയ കുന്നത്ത് പഠനോപകരണ വിതരണം നടത്തി. വിദ്യാസ വകുപ്പ് നിർദ്ദേശിച്ച പ്രത്യേക ക്ലാസിന് സ്റ്റാഫ് സെക്രട്ടറി നാസർ മുണ്ടക്കയം നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി സെൻട്രൽ ജുമാ മസ്ജിദ് ട്രഷറർ നയാസ്, അസോസിയേറ്റ് സ്റ്റാഫ് സെക്രട്ടറി ഷാഡിയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed