കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് കണ്ണൂരിന്. 952 പോയിന്റുമായാണ് കണ്ണൂർ കലാകിരീടം തിരിച്ചുപിടിച്ചത്. ഇത് നാലാം തവണയാണ് കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കുന്നത്.
949 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം കോഴിക്കോടിനായിരുന്നു സ്വർണക്കപ്പ്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനത്തുമത്തി.
വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും.