സ്കൂള്‍ ഉച്ചഭക്ഷണ മെനു പുറത്തു വിട്ട് സംസ്ഥാന സർക്കാർ. ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി എന്നീ വിഭവങ്ങള്‍ ഉള്‍പ്പെടുത്താൻ നിർദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്കരിച്ചിരിക്കുന്നത്.

ആഴ്ചയില്‍ ഒരു ദിവസം ഫോർട്ടിഫൈഡ് അരി കൊണ്ടുള്ള റൈസ് വിഭവങങള്‍ തയാറാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. ഇവയോടൊപ്പം വെജിറ്റബിള്‍ കറികളും നല്‍കും. ഇവ കൂടാതെ പുതിന, നെല്ലിക്ക, മാങ്ങ, ഇഞ്ചി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള ചമ്മന്തിയും പരിഗണനയിലുണ്ട്. റാഗിബോള്‍സ്, അവില്‍ വിളയിച്ചത്, ക്യാരറ്റ് പായസം, ഇലയട, കൊഴുക്കട്ട എന്നിവയും മെനുവിലുണ്ടായിരിക്കും.

വിശദമായ മെനു

1ാം ദിവസം: ചോറ്, കാബേജ് തോരന്‍, സാമ്ബാര്‍

2: ചോറ്, പരിപ്പ് കറി, ചീരത്തോരന്‍

3: ചോറ്, കടല മസാല, കോവയ്ക്ക തോരന്‍

4: ചോറ്, ഓലന്‍, ഏത്തയ്ക്ക തോരന്‍

4: ചോറ്, സോയ കറി, കാരറ്റ് തോരന്‍

5: ചോറ്, വെജിറ്റബിള്‍ കുറുമ, ബീറ്റ്റൂട്ട് തോരന്‍

7: ചോറ്, തീയല്‍, ചെറുപയര്‍ തോരന്‍

8: ചോറ്, എരിശ്ശേരി, മുതിര, തോരന്‍

9: ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരന്‍ ·

10:ചോറ്, സാമ്ബാര്‍, മുട്ട അവിയല്‍

11: ചോറ്, പൈനാപ്പിള്‍ പുളിശ്ശേരി, കൂട്ടുക്കൂറി

12: ചോറ്, പനീര്‍ കറി, ബീന്‍സ് തോരന്‍

13: ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരന്‍

14: ചോറ്, വെള്ളരിക്ക പച്ചടി, വന്‍പയര്‍ തോരന്‍

15: ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല ·

16: ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിള്‍ കുറുമ

17: ചോറ്/എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിള്‍ മോളി

18: ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്

19: ചോറ്, പരിപ്പ് കുറുമ, അവിയല്‍

20: ചോറ്/ ലെമണ്‍ റൈസ്, കടല മസാല

Leave a Reply

Your email address will not be published. Required fields are marked *

You missed