ഇടുക്കി: ഏലപ്പാറ- വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 8 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പീരുമേട് മരിയാഗിരി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ 9 മണിയോടെയായിരുന്നു അപകടം. വാഗമണ്‍ ഭാഗത്തു നിന്നും വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് വരികയായിരുന്നു ബസ്.കട്ടപ്പനയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്‌ആര്‍ടിസി ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. ടൈഫോയിഡ് ജങ്ഷന് സമീപം വെച്ച്‌ വളവു തിരിയുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *