കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പുന്നച്ചുവട്ടിൽ വച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിൽ ഇടിച്ചു തകർന്ന് അപകടത്തിൽ മരിച്ച കർണാടക ഷിമോഗ സ്വദേശി പരമേശ് (34) മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി.

നാട്ടിൽ നിന്നും അദേഹത്തിൻ്റ ഭാര്യയും അടുത്ത ബന്ധുക്കളും എത്തിയിരുന്നു, അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികത്സയിൽ ആയിരുന്ന തീർത്ഥാടകരെ ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു.

ഇവർക്ക് വേണ്ട ഭക്ഷണം, താമസം, തുടങ്ങിയ എല്ലാം സഹായങ്ങളും രണ്ട് ദിവസവും ചെയ്തു നൽകിയതും, അംബുലർസ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ചെയ്തു നൽകിയതും ജോണി അൻ്റണിയുടെ നേതൃത്തിലുള്ള അയ്യപ്പസേവ സംഘവും, പൊതു പ്രവർത്തകരുമാണ്

Leave a Reply

Your email address will not be published. Required fields are marked *