പാമ്പാടി: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ ഫ്ലാഗ് ഓഫ് തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് വാങ്ങിയത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. പ്രിൻസ് എ, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി ഞായർകുളം എന്നിവർ സംസാരിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം ബസിന്റെ ആദ്യയാത്രയിൽ തോമസ് ചാഴികാടൻ എം പിയും പങ്കാളിയായി.
There is no ads to display, Please add some