മുൻഗണന വിഭാഗത്തിലെ പിങ്ക് (പി.എച്ച്.എച്ച്), മഞ്ഞ (എ.എ.വൈ) റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് മൂന്ന് ദിനം പിന്നിട്ടപ്പോൾ 62,602 ഗുണഭോക്താക്കൾ മസ്റ്ററിംഗ് നടത്തി. ജില്ലയിൽ 13,09192 മഞ്ഞ, പിങ്ക് ഗുണഭോക്താക്കളാണ് ഇ.കെ.വൈ.സി അപ്ഡേഷന്റെ ഭാഗമായി മസ്റ്റർ ചെയ്യേണ്ടത്. നീല, വെള്ല കാർഡുടമകൾക്കുള്ല മസ്റ്ററിംഗ് പിന്നീട് നടക്കും.

ഇനി മൂന്ന് ദിവസം ബാക്കി നിൽക്കെ 12,46590 പേരാണ് മസ്റ്ററിംഗ് നടത്താനുള്ലത്. മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ റേഷൻ വിഹിതം കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടമായി ജില്ലയിൽ മസ്റ്ററിംഗ് ആരംഭിച്ചത്. 25 മുതൽ ഒക്ടോബർ ഒന്ന് വരെയാണ് മസ്റ്ററിംഗിന് സമയം അനുവദിച്ചിരിക്കുന്നത്. സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തിയാകുമെന്ന് സപ്ലൈ ഓഫീസ് അധികൃതരും റേഷൻ വ്യാപാരികളും പറയുന്നുണ്ടെങ്കിലും കേരളത്തിന് പുറത്തുള്ളവരുടെ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

47839 മഞ്ഞ കാർഡുകളിലായി 155893 ഗുണഭോക്താക്കളാണുള്ലത്. 335904 കാർഡുകളാണ് പിങ്ക് വിഭാഗത്തിലുള്ലത്. ഇതിൽ 1153299 ഗുണഭോക്താക്കളാണുള്ലത്. കഴിഞ്ഞ മാർച്ചിൽ നടത്തിയ മസ്റ്ററിംഗിൽ 12ശതമാനം പേർ മാത്രമാണ് മസ്റ്ററിംഗ് നടത്തിയത്. ഇപ്പോൾ റേഷൻ കടകളിൽ മസ്റ്ററിംഗിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ 1392 റേഷൻ കടകളിലും മസ്റ്ററിംഗ് ചെയ്യാനുള്ല സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലം താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് നടത്തിയത്, 25613 പേർ. രണ്ടാമത് കൊട്ടാരക്കയാണ് 12,951 പേർ.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *