പത്തനംതിട്ട: റാന്നിയിൽ നിന്ന് കാപ്പുകാട് എത്തിച്ച 12 ദിവസം പ്രായമുള്ള ആനക്കുട്ടി ചെരിഞ്ഞു. ഞായറാഴ്ച രാവിലെ കാപ്പുകാടേക്ക് എത്തിക്കുന്നതിനിടയിൽ കുറ്റിച്ചൽ വച്ചാണ് ആനക്കുട്ടി ചെരിഞ്ഞത്. റാന്നിയിലെ റബ്ബർ പുരയിടത്തിലെ കുഴിയിൽ വീണു കിടക്കുന്ന നിലയിലാണ് ആനക്കുട്ടിയെ കണ്ടത്.
വനം വകുപ്പ് നന്നായി പരിചരിച്ചെങ്കിലും ആനക്കുട്ടി അവശ നിലയിൽ തുടർന്നു.തുടർന്നാണ് വിദഗ്ധ പരിചരണത്തിനായി കാപ്പുകാട്ടേക്ക് കൊണ്ട് വന്നത്. റാന്നി ‘കുറുമ്പം മൂഴി ട്രൈബൽ സെറ്റിൽമെൻറിൽ സ്വകാര്യ റബ്ബർ പുരയിടത്തിൽ നിന്നാണ് കുട്ടി ആനയെ ലഭിച്ചത്. തള്ളയാന പ്രസവിച്ച ശേഷം ഉപേക്ഷിച്ചതാകാം. കുട്ടിയാനയെ പോസ്റ്റുമോർട്ടത്തിനായി വനത്തിലേക്ക് കൊണ്ടു പോയി.


