തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ രണ്ട് കേസിൽ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലാണ് കൂടുതൽ അറസ്റ്റ്. ജില്ല ജയിലിൽ വച്ച് കന്റോമെൻ്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
അറസ്‌റ്റ് ചെയ്‌ത രണ്ട് കേസുകളിൽ കൂടി റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ആകെയുള്ള മൂന്നു കേസുകളിൽ ഒന്നുമായി ബന്ധപ്പെയിരുന്നു വീട്ടിൽ നിന്നും രാഹുലിനെ അറസ്റ്റ് ചെയ്‌തത്.
അതേസമയം, രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്റ്റ്.
