തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ഒന്നും രണ്ടും പ്രതികൾ പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാറിൽ നിന്ന്. KL -26-L -3030 വെള്ള കിയ കാറിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്നാണ് റിമാൻ്റ് റിപ്പോർട്ട്.
രാഹുൽ ബി.ആർ എന്ന പേരിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാഹുലിന്റെ ഔദ്യോഗിക നാമമാണ് രാഹുൽ ബി.ആർ. രാഹുലിന്റെ സ്വദേശമായ അടൂരിലെ സബ് ആർ.ടി ഓഫിസിൽ ആണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന് പൊലീസ് നോട്ടീസ് നല്‍കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കുക.
