കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം രാഹുല്‍ കെ പി ക്ലബ്ബ് വിട്ടു. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 24 കാരനായ താരം ഒഡീഷ എഫ്സിയിലേയ്ക്ക് ചേക്കേറിയെന്നും ക്ലബ്ബ് അറിയിച്ചു. താരത്തിന്റെ സംഭാവനകള്‍ക്കും ഓര്‍മകള്‍ക്കും ക്ലബ്ബ് നന്ദിയറിയിച്ചു.

കഴിഞ്ഞ അഞ്ച് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ പ്രധാന താരമായിരുന്നു രാഹുൽ കെപി. ഈ സീസണിൽ രാഹുൽ ഫോമിൽ എത്തിയില്ല. താരത്തിന് സ്ഥിരമായി അവസരവും ലഭിച്ചിരുന്നില്ല. ഇതാണ് താരം ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ കാരണം.
