കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പട്ടിമറ്റം അമാൻനഗർ റോഡിൽ 9 മണിയോടെയാണ് റോഡിന് പുറകെ കിടക്കുന്ന പാമ്പിനെ കാറ് യാത്രികരായ യുവാക്കൾ കണ്ടത്.
ഉടൻതന്നെ ഇവർ സമീപവാസികളെ അറിയിക്കുകയും, നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമകരമായി പാമ്പിനെ പിടികൂടുകയായിരുന്നു. പെരുമ്പാമ്പിനു ഏകദേശം 10 അടി നീളവും 25 കിലോക്കടുത്ത് തൂക്കവുമുണ്ട്.

https://www.facebook.com/share/r/jPYkn5y4hHoQzAcE/?mibextid=WC7FNe
തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും പാമ്പിനെ സൂക്ഷിക്കുവാനുള്ള സ്ഥലമില്ലാത്തതിനാൽ ഇവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/GewjAzEb2ZJHdzAvguD2En

തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒന്നരമണിക്കൂറിനു ശേഷം സ്ഥലത്തെത്തി സുരക്ഷിതമായി പാമ്പിനെ കൊണ്ടുപോയി. കേന്ദ്രമന്ത്രി വരുന്നതിനാൽ കാഞ്ഞിരപ്പള്ളി ടൗണിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായിരുന്ന തേനീച്ചക്കൂടുകൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടതിനാലാണ് വരാൻ വൈകിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
