പൂഞ്ഞാർ: പൂഞ്ഞാർ പള്ളിയിൽ അസിസ്റ്റന്റ് വികാരിയെ ആക്രമിച്ചവർക്കെതിരെ പ്രതിഷേധം ഉയർത്തിയ കണ്ടാൽ അറിയാവുന്ന 5 പേർക്കെതിരെ ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മർദിച്ചു എന്ന കാരണത്താലാണ് കേസ് എടുത്തിട്ടുള്ളത്. ഈരാറ്റുപേട്ട സ്വദേശി ശിഹാബ് ഒ. എസ് എന്ന സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറിൻ്റെ പരാതിയിൽമേൽ ആണ് 5 വിശ്വാസികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
പ്രതികൾ ന്യായ വിരോധമായി സംഘം ചേർന്ന് തങ്ങളോരോരുത്തരും ടി സംഘത്തിലെ അംഗങ്ങളാണെന്ന അറിവോടും കൂടി 23.02.2024 തിയതി വൈകിട്ട് 5.15 മണിയോടെ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയുടെ ഗ്രൗണ്ടിൽ നിന്ന് ടി സ്ഥലത്തുണ്ടായ സംഭവ വികാസങ്ങൾ റിപ്പോർട്ട് ചെയ്യനെത്തിയ ഈരാറ്റുപേട്ട സ്റ്റേഷനിലെ സ്പഷ്യൽബ്രാഞ്ച് ഫീൽഡ് ഉദ്യോഗസ്ഥനായ ശിഹാബ് ഒ.എസ് നെ ഇവൻ ഈരാറ്റുപേട്ടക്കാരനാണെന്നും
പള്ളിയിലെ വിവരങ്ങൾ ചോർത്താൻ വന്നതാണെന്നും പറഞ്ഞ് അസഭ്യവാക്കുകൾ വിളിച്ചുകൊണ്ട് തലയുടെ പുറകിലും പുറത്തും കൈ കൊണ്ട് അടിച്ച് വേദനിപ്പിച്ചും ജീപ്പിൽനിന്നും കൈയ്യിൽപിടിച്ച് വലിച്ചിറക്കാൻ ശ്രമിച്ചു എന്നും സംഭവം കണ്ട് പിടിച്ചുമാറ്റാൻ വന്ന പാലാ Dysp യുടെ ഡ്രൈവറെ തള്ളിമാറ്റി ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നുമാണ് എഫ്ഐആറിലുള്ളത്.
There is no ads to display, Please add some