പൊൻകുന്നം: കോട്ടയം പൊൻകുന്നത്ത് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് കിച്ചൻ എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/D6Y3041R0Qn3CgwPpnE1fL

ചിറക്കടവ് പഞ്ചായത്തു സെക്രട്ടറിയും ആരോഗ്യ വകുപ്പും സംയുക്തമായി പ്രദേശത്തു നടത്തിയ മിന്നൽ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്യുന്നതും, പഴകിയ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നതും കണ്ടെത്തിയത്.

പിടിച്ചെടുത്ത പഴകിയ ഭക്ഷണപദാർത്ഥങ്ങൾ ഹോട്ടൽ ഉടമയുടെ സാനിധ്യത്തിൽ നശിപ്പിച്ചു.

ചിറക്കടവ് ഗ്രാമ പഞ്ചായത്തു സെക്രെട്ടറി ചിത്ര എസ്, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു, ക്ലർക്ക് മനു എസ്, ഹെൽത് ഇൻസ്‌പെക്ടർ ഷാജി മാത്യു, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർമാരായ നിയാസ് പി ജബ്ബാർ അഭിലാഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്, തുടർ ദിവസങ്ങളിൽ കർശനമായ പരിശോധനകൾ ഉണ്ടാവുമെന്നും സെക്രെട്ടെറി അറിയിച്ചു.

ചിറക്കടവ് ഗ്രാമ പഞ്ചായത്തു സെക്രെട്ടറി ചിത്ര എസ്, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു, ക്ലർക്ക് മനു എസ്, ഹെൽത് ഇൻസ്‌പെക്ടർ ഷാജി മാത്യു, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർമാരായ നിയാസ് പി ജബ്ബാർ അഭിലാഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്, തുടർ ദിവസങ്ങളിൽ കർശനമായ പരിശോധനകൾ ഉണ്ടാവുമെന്നും സെക്രട്ടറി അറിയിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *