പൊൻകുന്നം: വാഹനം പോലീസ് വഴിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് തീർത്ഥാടകർ. പാലാ പൊൻകുന്നം റോഡിൽ വാഹനം റോഡിന് കുറുകെ ഇട്ടായിരുന്നു തീർത്ഥാടകരുടെ പ്രതിഷേധം.

തിരക്കുമൂലം വഴികളിൽ തീർത്ഥാടകരെ നിയന്ത്രിച്ചിരുന്നു. ഇതാണ് തീർത്ഥാടകരെ പ്രകോപിപിച്ചത്. തിരക്കേറിയതോടെ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ നിയന്ത്രിച്ചാണ് ശബരിമലയിലേക്ക് കടത്തി വിടുന്നത്.

പ്രധാന പാതയിൽ ഇളംകുളം ക്ഷേത്രത്തിനു സമീപം ബസ് റോഡിന് കുറുകെ ഇട്ട തീർത്ഥാടകർ ശരണം വിളിച്ച് പ്രതിഷേധിച്ചു. പോലീസുമായുള്ള ഏറെ നേരത്തെ തർക്കത്തിനൊടുവിൽ വാഹനങ്ങൾ കടത്തി വിട്ടതോടാണ് പ്രശ്‌നം ശമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *