രാജ്യത്തെ നൂറ് കണക്കിന് ആരാധനാലയങ്ങളുടെമേൽ അവകാശവാദം ഉന്നയിച്ച് വിവാദം സൃഷ്ടിച്ച് രാജ്യത്ത് വർഗ്ഗിയ കലാപത്തിന് സംഘ്പരിവാർ കോപ്പ് കൂട്ടുകയാണ്.സംഭാലിൽ നടന്നത് ദൗർഭഗ്യകരവും –
രാജ്യത്തെ മുസ്ലിം സമുദായത്തെ ഭീതിയിലാക്കുന്നതുമാണ്.
32- ആണ്ടുകൾക്ക് മുൻപ് ബാബരി ധ്വംസനം ഒരു ടെസ്റ്റ് മാത്രമായിരുന്നു.ഇന്നു ബാബരി ഉണങ്ങാത്ത മുറിവായി രാജ്യത്തെ ജനാധിപത്യ വിശ്വസികളിൽ അവശേഷിക്കുകയാണന്നും
ഈ പാപഭാരത്തിൽ നിന്നും മുക്തി നേടാൻ കോൺഗ്രസിനാവില്ലെന്നും പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ ടി എ മുഹമ്മദ് ബിലാൽ അഭിപ്രായപെട്ടു. പിഡിപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി പേട്ട കവലയിൽ സംഘടിപ്പിച്ച മറക്കില്ല ബാബരി എന്ന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് കുമാർ ആസാദ് മുഖ്യ പ്രഭാഷണം നടത്തി മണ്ഡലം പ്രസിഡൻ്റ് സഫറുള്ള ഖാൻ അധ്യക്ഷത വഹിച്ചു ജില്ല പ്രസിഡൻൻ്റ
നിഷാദ് നടയ്ക്കൽ ഹാജി എം എ അക്ബർ OA സക്കരിയ സക്കിർ കളത്തിൽ PK അൻസിം അൻസർഷ കുമ്മനം
ഷിഹാബ് കോനാട്ടുപ്പറമ്പിൽ
ഷിനു മുഹമ്മദാലി ഷിഹാബ്
പൂതകുഴി അൻവർ വാരപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി കോവിൽ കടവിൽ നിന്നും തുടങ്ങിയ റാലി ടൗൺ ചുറ്റി പേട്ട കവലയിൽ സമാപിച്ചു

There is no ads to display, Please add some