കോട്ടയം: പാമ്പാടി പൂതകുഴിയിലുള്ള റബ്കോ റബ്ബർ നിർമ്മാണ ഫാക്ടറിയുടെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഫാക്ടറിയുടെ പിന്നിൽ തന്നെയാണ് ഇവ കൂട്ടിയിട്ടിരുന്നത്. ഇവിടെയാണ് തീപിടുത്തമുണ്ടായത്.
പാമ്പാടി, കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റോളം ഫയർ യൂണിറ്റിനെ എത്തിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് ആദ്യം എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കുവാൻ കഴിഞ്ഞിരുന്നില്ല.
