കോട്ടയം: കോട്ടയം പാമ്പാടി വെള്ളൂരിൽ യുവതിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും പൊള്ളലേറ്റു. വെള്ളൂർ പായിപ്രയിൽ സാംസക്കറിയയുടെ ഭാര്യ ബിനി സാമിനെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. രക്ഷിക്കാൻ ശ്രമിച്ച സാമിനും പൊള്ളലേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിയോടെയാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസിയായ വീട്ടമ്മയാണ് ഇവരുടെ ശരീരത്തിൽ തീ പൊള്ളലേറ്റേ നിലയിൽ കണ്ടെത്തിയത്. തുടർന്ന്, ഇവർ ബഹളം വച്ചതോടെ സാം സക്കറിയയും നാട്ടുകാരും പ്രദേശത്ത് ഓടിയെത്തി. തുടർന്ന് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സാമിന് പൊള്ളലേക്കുകയായിരുന്നു.

ഇതിന് ശേഷം പാമ്പാടി പൊലീസ് സ്ഥലത്ത് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. 2023 മെയിൽ ഇവരെ ആക്രമിച്ച കേസിലാണ് പൊലീസ് സാം സക്കറിയയെ അറസ്റ്റ് ചെയ്യാൻ വീട്ടിൽ എത്തിയത്. തുടർന്ന്, സാം പാമ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിബിൻ ലോബോയെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed