പാലക്കാട്: പാലക്കാട് വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. പശു ട്രയിനിനു മുന്നിൽ ചാടിയതാണ് പാളം തെറ്റാൻ കാരണമെന്ന് റയിൽവെ അറിയിച്ചു.
അപകടത്തിൽ ആളപായമില്ല. ഷൊർണൂരിൽനിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാളം തെറ്റിയ ബോഗി പുനസ്ഥാപിക്കാനുള്ള സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
