പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ അഞ്ച് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വഞ്ചിമല കവല വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാപ്പാട് സ്വദേശി വി.വി. ജോസഫിന് ( 79 ) പരുക്കേറ്റു ഉച്ചയ്ക്കായിരുന്നു അപകടം. കുറവിലങ്ങാട് ഭാഗത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച് കുറവിലങ്ങാട് സ്വദേശിനി എയ്ഞ്ചൽ ജോർജിന് ( 11 ) പരിക്കേറ്റു . രാവിലെ 9.30 യോടെയാണ് അപകടം.

കെഴുവംകുളം ഭാഗത്ത് വച്ച് കാർ ഇടിച്ചു വഴിയാത്രക്കാരൻ കെഴുവംകുളം സ്വദേശി അഗസ്റ്റിന് ( 64 ) പരുക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു കൊഴുവനാൽ സ്വദേശി മനോജ് വർഗീസ് (44 ) സ്കൂട്ടർ യാത്രക്കാരി ഡോണ തോമസ് (33) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടം.

