കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ: പിഎ ഷമീർ തെരഞ്ഞെടുക്കപ്പെട്ടു. 16 ഡിവിഷനുകളുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 13 അംഗങ്ങളുടെ വ്യക്തമായ പിന്തുണയോടെയാണ് ഷമീർ തെരഞ്ഞെടുക്കപ്പെട്ടത്.

നിലവിൽ ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ അഡ്വ.പി എ ഷമീർ, മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കാഞ്ഞിരപ്പള്ളി കോടതിയിലെ അഭിഭാഷകനുമാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ഷമീർ കെഎസ്‌യു മുൻ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *