സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് തുടങ്ങും. ചോദ്യപേപ്പർ ചോർച്ച തടയാൻ ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയത്. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് മാത്രമേ ചോദ്യപേപ്പർ അടങ്ങുന്ന കവർ പൊട്ടിക്കാവൂ എന്നാണ് നിർദേശം.

ചോദ്യപേപ്പറിൽ പ്രധാന അധ്യാപകനും പരീക്ഷാ ചുമതലയുള്ള അധ്യാപകരും രണ്ട് കുട്ടികളും പേരും ഒപ്പും കവർ പൊട്ടിച്ച തിയ്യതിയും സമയവും രേഖപ്പെടുത്തണം. ചോദ്യപേപ്പർ കൈകാര്യം ചെയ്യാൻ ജില്ലകളിൽ പ്രത്യേകം സെൽ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണം, ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പറുകൾ ചില യൂട്യൂബ് ചാനലുകൾ വഴി ചോർന്നത് വിവാദമായിരുന്നു.

