ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എം.പി. സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽവെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് എംപിയുടെ കാറുമായി കൂട്ടിയിടിച്ചത്.

എം.പിയുടെ നെറ്റിക്കും കാലിനും പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം.പിയുടെ കാലിന്റെ എക്സ്റേ എടുത്തു. ഒരു മണിക്കൂർ നിരീക്ഷണത്തിലാണ് എം.പി.

ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽപോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എം.പി. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ കാറിൽ എംപിയുടെ വാഹനം ഇടിക്കുകയായിരുന്നു. അപകടം നടന്ന സമയത്ത് എം.പി ഉറക്കത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed