റിയോ: 2024-ൽ യു.എസിൽ കോപ്പ അമേരിക്ക നടക്കാനിരിക്കേ ബ്രസീലിന് വൻ തിരിച്ചടി. പരിക്ക് മൂലം കാനറികളുടെ സൂപ്പർ താരം നെയ്മർ ജൂനിയറിന് കോപ്പ അമേരിക്കയിൽ പങ്കെടുക്കാനാവില്ലെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ ചൊവ്വാഴ്ച വ്യക്തമാക്കി. കാൽമുട്ടിലെ പരിക്കാണ് കാരണം.
ഉറുഗ്വെയ്‌ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മർക്ക് കാലിന് പരിക്കേറ്റത്. ഇതിന് ശേഷം കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് ബ്രസീലിന്‍റെ നിലവിലെ ഏറ്റവും മികച്ച താരം.
സൗദി ക്ലബ്ബ് അല്‍ ഹിലാലിനായി കളിക്കുന്ന നെയ്മര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്കെതിരേ ഇന്ത്യയില്‍ വന്ന് കളിക്കാനിരിക്കെയാണ് പരുക്കേറ്റത്. ഇതിനു മുമ്പ് ആറ് മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുമ്പാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെയാണ് വീണ്ടും പരുക്കേറ്റത്.
