കാഞ്ഞിരപ്പള്ളി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.

യുഡിഎഫ് നേതാക്കളായ അഡ്വ. പി ജീരാജ്, അഡ്വ. പി.എ ഷമീർ, സുനിൽ തേനമ്മാക്കൽ, വിഎസ് അജ്മൽ ഖാൻ, നിബു ഷൗക്കത്ത്, എം.കെ ഷമീർ, ബിജു പത്തിയാല, കെ എസ് ശിനാസ്, അൻവർഷ കോനാട്ടുപറമ്പിൽ, ഓ.എം ഷാജി, ഫൈസൽ മഠത്തിൽ, ഇർഷാദ് കോട്ടവാതുക്കൽ, പി യു ഇർഷാദ്, ഫസിലി കോട്ടവാതിൽക്കൽ, റസിലി ആനിത്തോട്ടം, സന്തോഷ് മഞ്ഞനാനിയിൽ, ഷാജി പെരുന്നേപറമ്പിൽ, സജി ഇല്ലത്തുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

ഏറെ വാശിയേറിയ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ തിരിച്ചു പിടിച്ച യു.ഡി‍.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയമാണ് കൈവരിച്ചത്. 11,432 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 76,493 വോട്ടും സ്വരാജ് 65,061 വോട്ടും പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *