കാഞ്ഞിരപ്പള്ളി:
ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമായ 1540 പേർ ചേർന്ന് അമ്മ എന്ന വിഷയത്തെ ആസ്പദമാക്കി എഴുതിയ 31 സെന്റീമീറ്റർ നീളവും 21. 5 സെന്റീമീറ്റർ വീതിയും 19.4 സെന്റീമീറ്റർ ഉയരവും 7 കിലോഗ്രാം ഭാരവും വരുന്ന അമ്മ എന്ന കവിത സമാഹാരം ലോകത്തിലെ ഏറ്റവും വലിയ ഒറ്റ വിഷയത്തിലുള്ള കയ്യെഴുത്തു പുസ്തകത്തിനുള്ള
ടാലന്റ് റെക്കോർഡ് ബുക്കിന്റെ ലോക റെക്കോർഡ് കരസ്ഥമാക്കി.
‘ബിഗ്ഗെസ്റ്റ് ഹാൻഡ് റിട്ടേൺ ബുക്ക് റിട്ടേൺ ഓൺ എ സിംഗിൾ സബ്ജക്ട് ബൈ മോസ്റ്റ് പീപ്പിൾ’ കാറ്റഗറിയിലാണ് അമ്മ പുസ്തകം ടാലെന്റ്റ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.
അമ്മ പുസ്തകത്തിനുള്ള വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ടാലന്റ് റെക്കോർഡ് ബുക്ക് അജൂഡികേറ്ററിറും ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ സ്കൂൾ പ്രിൻസിപ്പൽ
സിസ്റ്റർ റവ. സി. റോസ്മിൻ എസ്. എ. ബി. എസിന് സമ്മാനിച്ചു.
ബാല ശാസ്ത്ര എഴുത്തുകാരി സാഗ ജെയിംസ് പുസ്തക പ്രകാശനം നടത്തിയ ചടങ്ങിന് പി. റ്റി. എ. പ്രസിഡന്റ് ഷാബോച്ചൻ അധ്യക്ഷത വഹിച്ചു. പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് റവ.സി. റ്റിൻസി SABS (പ്രാവിൻഷ്യൽ കൗൺസിലർ) PTA വൈസ് പ്രസിഡന്റ് ശ്രീ. ബിജോജി തോമസ്,menter & Community developer ശ്രീ കലേഷ് എം.റ്റി എന്നിവർ പ്രസംഗിച്ചു. യോഗത്തിന് പ്രോജക്റ്റ് കോർഡിനേറ്റർ
മഞ്ജു ചെറിയാൻ നന്ദി അറിയിച്ചു.
There is no ads to display, Please add some