തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തട്ടുകടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുറ്റൂരിലെ റെയിൽവേ അടിപ്പാതയ്ക്കടുത്തുള്ള ജയരാജന്റെ തട്ടുകടയിൽ പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജയരാജനും ഭാര്യയും രാവിലെ തട്ടുകട തുറക്കാനെത്തിയപ്പോഴാണ് ചോരക്കുഞ്ഞിൻ്റെ കരച്ചിൽ കേട്ടത്. ഉടൻ തന്നെ സമീപവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. തിരുവല്ല പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. ‘കടതുറക്കാൻ നേരം ഒരു കരച്ചിൽ കേട്ടു. നോക്കിയപ്പോൾ ഒരു പൊടിക്കുഞ്ഞിനെ കണ്ടെന്നും അയൽവാസിയെ വിളിച്ചാണ് പൊലീസിൽ വിവരം അറിയിച്ചതെന്നും കുഞ്ഞിനെ കണ്ടെത്തിയ ജയരാജൻ പറയുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്. പുലർച്ചെ ഇതുവഴി വന്ന ഇരുചക്ര വാഹനങ്ങളടക്കം പൊലീസ് തിരയുകയാണ്. വലിയ വാഹനങ്ങളൊന്നും വന്ന് നിൽക്കുന്നതിന്റെ്റെ ശബ്ദമൊന്നും കേട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed