നയൻതാര-വിഘ്നേഷ് ശിവൻ ചിത്രം ‘നാനും റൗഡി താൻ’ സിനിമയിലെ ഗാനം ആലപിച്ച് ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലകും. ചിത്രത്തിലെ തങ്കമേ എന്ന ഗാനം ഇരുവരും ആലപിക്കുന്നതിന്റെ വീഡിയോ വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തു. മുറിയിലെ ടി.വി.യിൽ ഈ ഗാനം വെച്ചതോടെ അതിനനുസരിച്ച് കുട്ടികളും പാടുന്നതാണ് വീഡിയോ.
ആഡഡഡഡഡഡ… നയൻതാര, എന്റെ ഉയിരും ഉലകും’ എന്ന ക്യാപ്ഷനോടെയാണ് വിഘ്നേഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നയൻതാര-വിഘ്നേഷ് ദമ്പതികൾക്ക് വാടക ഗർഭപാത്രത്തിൽ പിറന്ന ഇരട്ടക്കുട്ടികളാണ് ഉലകും ഉയിരും. നാനും റൗഡി താൻ സിനിമയുടെ സെറ്റിൽവെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. അനന്തരം വിവാഹിതരാവുകയും ചെയ്തു.
അടുത്തിടെ ഇരുവരുടെയും പ്രണയബന്ധങ്ങൾ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തിരുന്നു. പുരുഷ മേധാവിത്വം നിലനിൽക്കുന്ന സിനിമാരംഗത്ത് നയൻതാര നടത്തിയ പോരാങ്ങൾ, മുൻകാല ബന്ധങ്ങൾ, സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള പ്രണയം തുടങ്ങിയവയെല്ലാം പ്രമേയമാകുന്നതാണ് ബിയോണ്ട് ദി ഫെയറിടെയ്ൽ എന്ന ഡോക്യുമെന്ററി.
നാനും റൗഡി താൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ഒരു രംഗം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ നിർമാതാവും നടനുമായ ധനുഷ് പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ധനുഷിന്റെ പകപോക്കൽ ആരോപിച്ച് നയൻതാര ധനുഷിന് തുറന്ന കത്തെഴുതിയതിനെ പ്രതി സംഭവം വലിയ വിവാദങ്ങൾക്കും വഴിവെച്ചു.
There is no ads to display, Please add some