തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എംജി രാജമാണിക്യത്തെ മാറ്റി. എന്‍ പ്രശാന്ത് ആണ് പുതിയ ചെയര്‍മാന്‍. എംജി രാജമാണിക്യത്തെ തദ്ദേശവകുപ്പിന്റെ ചുമതലയിലേക്കാണ് മാറ്റിയത്.

കെആര്‍ ജ്യോതിലാല്‍ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. ആഭ്യന്തര സെക്രട്ടറിയായിരുന്ന മിന്‍ഹാജ് ആലത്തെ ധനകാര്യവകുപ്പിലേക്ക് മാറ്റി. ആരോഗ്യവകുപ്പില്‍ നിന്നും ഷര്‍മിള മേരി ജോസഫിനെ മാറ്റി പകരം ചുമതല മുഹമ്മദ് അനീഷിനാണ്. ഗതാഗതവകുപ്പിന്റെ ചുമതലയാണ് ആണ് ഷര്‍മിള മേരി ജോസഫിന് നല്‍കിയത്. എം ബീന വ്യവസായ വകുപ്പ് സെക്രട്ടറിയാകും.

പുനീത് കുമാര്‍ ഊര്‍ജ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാകും. അനുകുമാരിയാണ് ടൂറിസം ഡയറക്ടര്‍. പ്രധാന വകുപ്പുകളിലുള്‍പ്പെടെ മാറ്റം വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You missed