മുണ്ടക്കയം: മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കൽപ്പിച്ച് മരുമകൻ. പുഞ്ചവയൽ ചേരിത്തോട്ടിൽ ബീന നന്ദൻ, മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം.

തലയിലും മുഖത്തും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുമകൻ കരിനിലം സ്വദേശി പ്രദീപ് ആണ് ഇരുവരെയും ആക്രമിച്ചത്. പ്രതിക്കായി മുണ്ടക്കയം പോലീസ് തിരച്ചിൽ ആരംഭിച്ചു.

