കോട്ടയം മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി തട്ടാർക്കുന്നിൽ സജി ജോസഫ് (45) നെയാണ് മുണ്ടക്കയം എസ്.എച്ച്.ഒ എം ആർ രാഗേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/G4QgPMd0BLPDOVjPnldsyZ

കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഇയാൾ പ്ലാസ്റ്റിക് മാലിന്യത്തിന് തീകൊളുത്തുകയായിരുന്നു. സമീപത്തെ സ്ഥാപനത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തീരച്ചിൽ ഒടുവിൽ ഇയാളെ പിടികൂടുകയും പോലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി, പെരുവന്താനം പോലീസ് സ്റ്റേഷനുകളിൽ അടിപിടി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.

കോസ് വേ ജംഗ്ഷനു സമീപംഹരിത കര്‍മസേന മാലിന്യങ്ങള്‍ അടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *