മുണ്ടക്കയം: മുണ്ടക്കയം പറത്താനത്ത് പിതാവിനോടൊപ്പം എത്തിയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ. ഇന്ന് ഉച്ചക്ക് ശേഷമാണ് പറത്താനം മുക്കാലിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമം നടന്നത്.

കുട്ടിയെ വെള്ളച്ചാട്ടം കാണിച്ചു തരാം എന്ന് പറഞ്ഞു വിളിക്കുകയായിരുന്നു. തുടർന്ന് ഇത് കണ്ട കുട്ടിയുടെ പിതാവ് എത്തിയതും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പിന്തുടർന്ന കുട്ടിയുടെ പിതാവും നാട്ടുകാരും പ്രതിയെ മുണ്ടക്കയം ടൗണിൽ പോലീസിന്റെ സഹായത്തോടെ പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *