തിരുവനന്തപുരം: എംടിയുടെ രാഷ്ട്രീയ വിമര്‍ശനം തള്ളി സിപിഎം. എംടി പറഞ്ഞ കാര്യത്തില്‍ പുതുമയില്ലെന്നും വിവാദങ്ങളില്‍ കക്ഷി ചേരേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 20 വർഷം മുൻപ് എഴുതിയ ലേഖനം അദ്ദേഹം വായിക്കുക മാത്രമാണ് ചെയ്‌തത്. അന്നത്തെ സാഹചര്യത്തിലും അതേ അർഥത്തോടെയുമാണ് കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലുള്ള പരാമർശങ്ങളെന്നും വിലയിരുത്തുന്നതായി സിപിഎം വ്യക്തമാക്കി.
നേരത്തെ ഇ.പി.ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എംടിയുടെ പ്രസംഗം കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിച്ചു കൊണ്ടുള്ളതാണെന്ന വാദവുമായി രംഗത്തുവന്നിരുന്നു. എന്നാൽ വിവാദത്തെ കൂടുതൽ വളർത്തേണ്ടതില്ല എന്ന നിലപാടാണ് സിപിഎം സംസ്ഥഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്വീകരിച്ചത്. മുഖ്യമന്ത്രിയെയാണോ പ്രസംഗത്തിലൂടെ എംടി ഉദ്ദേശിച്ചതെന്ന രീതിയിലുള്ളചർച്ചകൾ വിവാദം കൂടുതൽവലുതാക്കാൻ മാത്രമേ ഉപകരിക്കൂഎന്നും യോഗത്തിൽവിലയിരുത്തലുണ്ടായി.
ഇതോടെ വിഷയത്തിൽ പാർട്ടി നേതാക്കൾ കൂടുതൽ പ്രതികരണം നടത്തേണ്ടെന്ന തീരുമാനം സിപിഎം സ്വീകരിച്ചേക്കും. എംടി പറഞ്ഞത് ആരെക്കുറിച്ചാണെന്നത് അദ്ദേഹം തന്നെ പറയണമെന്നും നിലവിൽ പുറത്തുവരുന്നത് വ്യാഖ്യാനങ്ങൾ മാത്രമാണെന്നും സ്പീക്കർ എ.എൻ.ഷംസീർ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ എന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും എംടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഷംസീർ പറഞ്ഞു.

