കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണം പോലീസ് നടത്തിയ മോക്ഡ്രിൽ.
പോലീസ് കണ്ട്രോൾ റൂമിൽ നിന്നാണ് കുട്ടിയെ തട്ടി കൊണ്ട് പോയി എന്ന വോയിസ് മെസ്സേജ് വരുന്നത് തുടർന്ന് ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ നൽകി, പോലീസ് വാഹന പരിശോധനയും ആരംഭിച്ചു. പിന്നീട് കുട്ടിയെ തൊടുപുഴയിൽ നിന്നും കണ്ടെത്തിയതായി വാർത്തകൾ വന്നു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/HujtxVqFYetAOXp3psmFr3
ഈ വാർത്തയ്ക്ക് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകൽ മോക്ഡ്രില്ലിന്റെ ഭാഗമാണെന്ന് പൊലീസ് സ്ഥിതീകരിക്കുന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകൽ പോലീസിന്റെ മോക്ഡ്രില്ലിന്റെ ഭാഗമാണെന്ന് ജനങ്ങൾ അറിഞ്ഞത്.
